KeralaLatest NewsNews

പ്രേം നസീര്‍ നിര്‍മ്മിച്ച വായനാശാല സാമൂഹിക വിരുദ്ധര്‍ തീ ഇട്ട് നശിപ്പിച്ചു; പ്രതിഷേധം ശക്തം

ചിറയിന്‍കീഴ്: മഹാ നടന്‍ പ്രേം നസീര്‍ നിര്‍മ്മിച്ച വായനാശാല സാമൂഹിക വിരുദ്ധര്‍ തീ ഇട്ട് നശിപ്പിച്ചു. ചിറയിന്‍കീഴില്‍ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി 1958ല്‍ തറക്കല്ലിട്ട് നിര്‍മ്മിച്ച വായനശാല ശനിയാഴ്ച പുലര്‍ച്ചെയാണ് സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്.

പല മുറികളിലായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും ആക്രമണത്തില്‍ കത്തിനശിച്ചു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും ആവശ്യപ്പെട്ടു.

സംഭവത്തില്‍ കലാസാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ പ്രതിഷേധിച്ചു. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. നാടിന്റെ വികസനത്തിനായി പ്രേം നസീര്‍ നിര്‍മ്മിച്ച് നല്‍കിയ ഈ വായനശാലയും, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button