യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ്. എന്നാല്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മറ്റൊരു ജോലിയിലേക്ക് മാറുന്നതിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. യുഎഇ അധികൃതര്‍ തന്നാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം നാല് മുതലാണ് യു.എ.ഇയില്‍ തൊഴില്‍വിസ ലഭിക്കുന്നതിന് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ വിദേശത്താണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം താമസിച്ച രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന നിബന്ധനയാണ് യുഎഇ കൊണ്ടു വന്നത്. ഇതേ തുടര്‍ന്ന് നിലവില്‍ ജോലി ചെയ്യുന്നവര്‍ ജോലി മാറുന്നുവെങ്കില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമോയെന്ന് ആശങ്ക നിലനിന്നിരുന്നു.
Post Your Comments