മധ്യപ്രദേശ്: മുലപ്പാലിനു വേണ്ടി കരഞ്ഞ ഒരുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് സംഭവം. അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു കുട്ടി മുലപ്പാലിനായ് കരഞ്ഞത്. യുവതി എത്ര പറഞ്ഞിട്ടും കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. ഇതോടെ യുവതി ക്ഷുഭിതയാകുകയും കൈയില്‍ കിട്ടിയ അരിവാള്‍ കൊണ്ട് കുട്ടിയുടെ കഴുത്ത് അറുക്കുകയുമായിരുന്നു.
നിലവിളിച്ചുകൊണ്ടിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയതോടെ അയല്‍വാസികള്‍ക്ക് സംശയമായി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടില്‍ നിന്നും ഇറങ്ങി പോകുന്നതും അയല്‍ക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയെ അടുക്കളയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
Post Your Comments