കൊച്ചി: ആലുവ തായിക്കാട്ടുകരയില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കുമിടയ്ക്കാണ് സംഭവം. നിസ്‌കാര സമയമായിരുന്നതിനാല്‍ ഈ സമയം പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. വശങ്ങളില്‍ ഡോറുള്ള വാഹനത്തിലെത്തിയ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു.
പ്രദേശത്തെ ഹെല്‍ത്ത് സെന്ററില്‍ പോയി മടങ്ങവെ കുട്ടിയെ വാനില്‍ പിടിച്ചുകയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ കുട്ടി കരഞ്ഞുകൊണ്ട് ഓടി രക്ഷപെടുകയായിരുന്നു. ഈ സമയം സംഘവും സ്ഥലം വിട്ടു.
കുട്ടിയുടെ വീടിന്റെ ജനല്‍ ചില്ലില്‍ കഴിഞ്ഞ ദിവസം കറുത്ത സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് കാര്യമാക്കിയിരുന്നില്ല. സംഭവമറിഞ്ഞ് പോലീസ് എത്തി പരിശോധന നടത്തി.
Post Your Comments