MenWomenLife StyleHealth & Fitness

ചുണ്ടിലെ കുരുക്കള്‍ ഇല്ലാതാക്കാന്‍ ചില വഴികൾ

മുഖക്കുരു എല്ലാവർക്കും ഉണ്ടാകുന്ന ഒന്നാണ് .അതിന് പ്രതിവിധികളും ഏറെയാണ്.എന്നാൽ ചുണ്ടുകളിൽ കുരുക്കൾ വന്നാലോ? ചുണ്ടുകളിലെ കുരുക്കൾക്ക് മുഖക്കുരുവിനെ അപേക്ഷിച്ച് വേദന കൂടുതലാണ്. ഇത്തരത്തിലുണ്ടാകുന്ന കുരുക്കൾക്ക് പരിഹാരങ്ങൾ ഏറെയാണ്.

മഞ്ഞള്‍ പൊടി : പരമ്പരാഗത ഇന്ത്യന്‍ വീട്ടു പ്രതിവിധിയായ മഞ്ഞളിന് ചുണ്ടിലെ മുഖക്കുരുവില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിയുന്ന ആന്റി ഇന്‍ഫ്ളമേറ്ററി സ്വഭാവം ഉണ്ട്. മഞ്ഞളും വെള്ളവുമായി കുഴച്ചു പ്രശ്നമുള്ള ഭാഗത്തു പുരട്ടി 10 -15 മിനിട്ടിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക.ദിവസവും രണ്ടു നേരം ചെയ്താല്‍ ഫലപ്രദമാകും.

കാരറ്റ് എണ്ണ : ആന്‍റി ബാക്റ്റീരിയല്‍ ആയ കാരറ്റ് ഓയിലിനു നിങ്ങളുടെ ചുണ്ടിലെ കുരുക്കള്‍ മാറ്റാന്‍ കഴിയും.. 3 -4 തുള്ളി കാരറ്റ് ഓയിലും അര സ്പൂണ്‍ ഒലിവ് എണ്ണയുമായി ചേര്‍ത്ത് പ്രശ്നമുള്ള ഭാഗത്തു പുരട്ടുക.10 മിനിട്ടിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക. ദിവസവും 3 -4 തവണ ചെയ്താല്‍ നല്ല മാറ്റം ഉണ്ടാകും.

മോര് / തൈര് : ഇത് നല്ല തണുപ്പുള്ളതിനാല്‍ ചുണ്ടിലെ അസ്വസ്ഥതകള്‍ മാറ്റുകയും അണുബാധ കുറയ്ക്കുകയും ചെയ്യുന്നു. ഒരു കോട്ടണ്‍ തുണി മോരില്‍ മുക്കി വച്ചിട്ട് പ്രശ്നമുള്ള ഭാഗത്തു ഉരസുക.കുറച്ചു കഴിഞ്ഞ ശേഷം കഴുകിക്കളയുക.ദിവസവും 3 -4 തവണ ഇത് ചെയ്യാവുന്നതാണ്.

കറ്റാര്‍ വാഴ ജെല്‍ : കറ്റാര്‍ വാഴയ്ക്ക് നിങ്ങളുടെ ചുണ്ടിലെ കുരു മാറ്റാനും പിന്നീട് അണുബാധ ഉണ്ടാകാതെ തടയാനുമുള്ള കഴിവുണ്ട്. ഒരു കോട്ടണ്‍ കറ്റാര്‍ വാഴ ജെല്ലില്‍ മുക്കി വച്ച ശേഷം ചുണ്ടില്‍ തടവുക.10 -15 മിനിട്ടിനു ശേഷം കഴുകുക.ദിവസവും 4 -5 തവണ ചെയ്താല്‍ നല്ല മാറ്റം ലഭിക്കും.

ആവണക്കെണ്ണ : സൗന്ദര്യ സംരക്ഷണത്തിന് ഫലപ്രദമായ ആവണക്കെണ്ണ ചുണ്ടിലെ കുരുക്കള്‍ അകറ്റാനും വളരെ മികച്ചതാണ്.ഇത് ചുണ്ടിലെ ചുവപ്പ് ,വീക്കം എന്നിവയ്ക്കും ബാക്ടീരിയ അകറ്റാനും മികച്ചതാണ്. വൃത്തിയുള്ള ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കി വച്ച ശേഷം ചുണ്ടില്‍ ഉരസുക.20 -25 മിനിട്ടിനു ശേഷം നനഞ്ഞ തുണി കൊണ്ട് തുടയ്ക്കുക.ദിവസവും 3 -4 തവണ ചെയ്താല്‍ പെട്ടെന്ന് ഫലം കിട്ടും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ : ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ആല്‍ഫാ ഹൈഡ്രോക്സില്‍ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിന് മുഖക്കുരുവിന്‍റെ ബാക്ടീരിയയെ ഫലപ്രദമായി നേരിടാനും വീക്കം, ചുവപ്പ് എന്നിവയില്‍നിന്നു ആശ്വാസം നല്‍കാനും കഴിയും. ഒരു കോട്ടണ്‍ തുണിയില്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി മുക്കിയ ശേഷം ചുണ്ടില്‍ ഉരസുക.കുറച്ചു മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ദിവസവും 2 -3 പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്.

ഇന്ത്യന്‍ ലൈലാക് ഇലകള്‍ / വയമ്പ് : ആന്‍റി ബാക്റ്റീരിയല്‍ സംയുക്തങ്ങളുടെ കലവറയായ ഈ ഇലകള്‍ ചുണ്ടിലെ കുരുക്കള്‍ക്ക് ഫലപ്രദമാണ്. ഒരു പിടി ഇലകള്‍ എടുത്തു നന്നായി പൊടിക്കുക.അതിലേക്ക് റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് പരുവമാക്കി ചുണ്ടില്‍ പുരട്ടുക.10 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക.ഇത് ദിവസവും 2 നേരം ചെയ്യാവുന്നതാണ്.

ഗ്രീന്‍ ടീ : ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അണുബാധയ്ക്കും വീക്കത്തിനും ഫലപ്രദമാണ്. മധുരമില്ലാത്ത ഗ്രീന്‍ ടീയില്‍ കോട്ടണ്‍ മുക്കി ചുണ്ടില്‍ ഉരസുക.15 മിനിട്ടിനു ശേഷം വെള്ളത്തില്‍ കഴുകാവുന്നതാണ്. ഈ പ്രകൃതി ദത്ത പരിഹാരം ആഴ്ചയില്‍ 3 -4 തവണ ചെയ്യുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button