ന്യൂഡല്‍ഹി: ഗൂഗിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി. ‘വിശ്വാസം ഹനിക്കുന്ന’ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 135.86 കോടി രൂപയുടെ പിഴയാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനു ചുമത്തിയത്. ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങില്‍ ഇന്ത്യന്‍ വിപണിയില്‍ ചില അധാര്‍മിക നടപടികള്‍ക്കു ഗൂഗിള്‍ ശ്രമിച്ചെന്നും സിസിഐ വ്യക്തമാക്കി.
Read also:ഗൂഗിളിന്റെയും ഫെയ്സ്ബുക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു : രൂക്ഷ വിമര്‍ശനവുമായ് ജോര്‍ജ് സോറോസ്
തിരച്ചില്‍ ഫലങ്ങള്‍ നല്‍കുന്നതില്‍ ഉള്‍പ്പെടെ ഗൂഗിള്‍ പക്ഷപാതം കാണിക്കുന്നെന്ന വിവിധ കമ്പനികളുടെപരാതിയിലാണു തീരുമാനം. ഓണ്‍ലൈന്‍ സേര്‍ച്ചിങ്ങില്‍ തങ്ങളുടെ ആധിപത്യം തുടരാനായി ചില മോശം പ്രവണതകള്‍ക്ക് ഗൂഗിള്‍ ശ്രമിച്ചു എന്നും പരാതിയില്‍ പറയുന്നു. പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടാണ് സിസിഐ പിഴ ശിക്ഷ.
വിവിധ രാജ്യങ്ങളില്‍ ഗൂഗിളിനെതിരെ സമാനമായ പരാതികളുണ്ട്. എന്നാല്‍ അപൂര്‍വമായേ ഇപ്പോള്‍ ലഭിച്ചതു പോലെ പിഴശിക്ഷാ നടപടികള്‍ ഉണ്ടാകാറുള്ളൂ. സംഭവത്തില്‍ സിസിഐ ഉന്നയിച്ചത് നിസ്സാര വിഷയമാണെന്നും ഇക്കാര്യത്തില്‍ തങ്ങളുടെ തുടര്‍നടപടി വൈകാതെ വ്യക്തമാക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ മാത്രമേ കമ്പനി കൊണ്ടു വന്നിട്ടുള്ളൂവെന്നും ഗൂഗിള്‍ അവകാശപ്പെട്ടു.
Post Your Comments