ശ്രീനഗർ: ജമ്മുകശ്മീര്‍ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. സൈനബ ബീവ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
സ്കൂളില്‍ വെടിവെപ്പ് : 12 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഇവർ വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ സമീപത്ത് ഷെൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ചയും പൂഞ്ചിലും മെന്ദാരിലും പാകിസ്താൻ തുടർച്ചയായ ആക്രമണമാണ് നടത്തിയത്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.
Post Your Comments