വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെയാണ്. ഇത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണിത്.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോള്‍ അതു പുറത്തു കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കില്‍ വയര്‍ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും.
Also Read : മുടിക്ക് നിറം നല്കുമ്പോള് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കുന്നു. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു. ഇതിന് മറ്റു ദോഷഫലങ്ങള്‍ ഇല്ല. വെളളം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതുമൂലം കലോറി വേഗത്തില്‍ ദഹിച്ചു തീരുന്നു. ഡയറ്റിങ്ങില്‍ ആണെങ്കില്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ 25% കൂട്ടുന്നു. ഇതുമൂലം ഭക്ഷണം പെട്ടന്ന് ദഹിക്കുകയും ക്രമേണ ശരീരഭാരം കുറയുകയും ചെയ്യുന്നു. ദിവസവും നാല് ലിറ്റര്‍ വെള്ളം ശരീരത്തിന് ഉത്തമമാണ്.
മാത്രമല്ല, നിറം വര്‍ധിക്കുന്നതിനും തിളക്കമുള്ള ചര്‍മം ഉണ്ടാകുന്നതിനും വെള്ളം കുടിക്കുന്നത് സഹായകമാകും. വിഷാംശങ്ങള്‍ കൂടി ചേര്‍ന്നിരിക്കുന്നതു മൂലമാണ് ശരീരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. ഈ വിഷാംശങ്ങളെ പുറത്തു കളയാന്‍ വെള്ളം സഹായിക്കുന്നു. കൃത്യമായ മലവിസര്‍ജനം വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചര്‍മമുണ്ടാകാന്‍ സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഈ പ്രക്രിയയെ വോഗത്തിലാക്കുന്നു. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും പല രോഗങ്ങളെയും ചെറുക്കുകയും ചെയ്യും.
മൂത്രമൊഴിക്കുമ്പോഴെല്ലാം ശരീരത്തിലെ വിഷാംശങ്ങള്‍ വെള്ളത്തിന്റെ രൂപത്തില്‍ പുറത്തുകളയുന്നു. എത്രത്തോളം വെള്ളം നിങ്ങള്‍ കുടിക്കുന്നോ ഏകദേശം അത്ര തന്നെ മൂത്രമായി പുറത്തേക്കു പോകുന്നു. ഇങ്ങനെ നിങ്ങളുടെ ശരീരം വിഷപദാര്‍ത്ഥങ്ങളെ പുറത്തു കളഞ്ഞ് ശരീരം വൃത്തിയാക്കി രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.
Post Your Comments