Latest NewsNewsGulf

നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ: റാസൽഖൈമയിൽ 79 ഭക്ഷ്യ, ഹെൽത്ത് ഔട്ട്ലെറ്റുകൾക്ക് പിഴ

റാസൽഖൈമ: റാസൽഖൈമയിൽ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയിൽ 79 ഭക്ഷണശാലകൾക്കെതിരെ നടപടി. നിയമം ലംഘിച്ചതിനും നിലവാരം ഇല്ലാത്തതിനും കാലാവധികഴിഞ്ഞ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിനുമെതിരെയാണ് നടപടി. 1,142ഓളം ഭക്ഷണശാലകളിൽ പരിശോധന നടന്നു. നിലവാരമില്ലാത്ത ഭക്ഷണശാലകൾക്ക് ഇതിനോടകം തന്നെ നോട്ടീസ് നൽകിക്കഴിഞ്ഞു. ഭക്ഷണ നിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും അറിയിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത ഭക്ഷണശാലകൾ താൽക്കാലികമായി അടച്ചിടും. ശേഷം നിലവാരമുണ്ടെന്ന് പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമെ തുറന്ന് പ്രവർത്തിക്കാനാകൂ. 61 ഭക്ഷണശാലകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട് 71 കേന്ദ്രങ്ങൾക്ക് പിഴയും വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button