ന്യൂഡല്‍ഹി: ദരിദ്ര കുടുംബങ്ങള്‍ക്ക് മൂന്ന് കോടി പാചകവാതക കണക്ഷനുകള്‍ മാര്‍ച്ച് 2020ഒാടെ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഇതിന് കേന്ദ്ര സര്‍ക്കാറിന് 4,800 കോടി രൂപ അധികം വേണ്ടിവരുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
2018- 19 സാമ്പത്തിക വര്‍ഷം അഞ്ചു കോടി കണക്ഷന് നല്‍കും. ഇതിനായി ബജറ്റില്‍ 8,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2016 മേയില്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന അടുത്ത ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇതില്‍ മൂന്നുകോടി കണക്ഷന് കൂടി നല്‍കും. ഇതുവരെ ഇൗ പദ്ധതിയിന്‍ കീഴില്‍ 3.36 കോടി കണക്ഷനുകളാണ് നല്‍കിയത്. ദരിദ്ര കുടുംബങ്ങള്‍ക്ക് പാചകവാതക ഗ്യാസ് സൗജന്യമായി നല്‍കുന്നതിന് പകരമായ റീട്ടെയില്‍ വിതരണക്കാര്‍ക്ക് സബ്സിഡി സര്‍ക്കാര്‍ നല്‍കും.
Read also:പാചകവാതകവുമായെത്തിയ ടാങ്കർ ലോറി മറിഞ്ഞു
ഗുണഭോക്താക്കള്‍ ഗ്യാസ് സ്റ്റൗ പൈസ കൊടുത്ത് വാങ്ങണം.ആദ്യ തവണ ഗ്യാസ് തീര്‍ന്നശേഷം വീണ്ടും പുതിയ കുറ്റി എടുക്കുന്നതിനുള്ള തുക മാസ തവണകളായി നല്‍കും. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ ചെലവ് പൂര്‍ണമായും ഗുണഭോക്താക്കള്‍തന്നെ വഹിക്കേണ്ടിവരും.
Post Your Comments