Latest NewsIndiaNews

നിസാര കാരണത്തിന് രണ്ടു വയസുകാരനെ 14കാരന്‍ ചവിട്ടിക്കൊന്നു

ബംഗളുരു: പ്രാവിനെ പിടിക്കുന്നതിനിടയില്‍ ഇടയ്ക്ക് കയറി ബഹളം വെച്ച് തടസ്സമുണ്ടാക്കിയ രണ്ടു വയസുള്ള കുഞ്ഞിനെ 14 കാരന്‍ ചവിട്ടിക്കൊന്നു. ബംഗളുരുവിലെ സൊളദേവനഹള്ളിയിലാണ് സംഭവം. പ്രാവിനെ പിടിക്കുന്നതിന് തടസ്സം നിന്നതിനായിരുന്നു 14 കുട്ടിയെ ചവിട്ടികൊന്നത്. ഇയാൾ വീട്ടിൽ പ്രാവുകളെ വളർത്തിയിരുന്നു. ബുധനാഴ്ച ഇതിൽ ഒരെണ്ണം റോഡിൽ ഇരിക്കുന്നത് ഇയാൾ കണ്ടു. പ്രാവിനെ പിടിക്കാൻ ശ്രമിക്കവെ രണ്ടുവയസുകാരൻ ഇതറിയാതെ ഇടയിൽ പെടുകയായിരുന്നു. ഇതോടെ പ്രാവ് പറന്നുപോയി.

ഇതായിരുന്നു 14നെ ക്ഷുഭിതനാക്കിയത്. അതോടെ കുഞ്ഞിനെ എടുത്ത് തൊട്ടടുത്തുള്ള പ്ലാന്റേഷനില്‍ എത്തുകയും അവിടെ വച്ച് നിലത്തേക്കെറിഞ്ഞ കുഞ്ഞിനെ ചവിട്ടി കൊല്ലുകയുമായിരുന്നു. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തി. തുടർന്ന് കുഞ്ഞിനെ പ്ലാന്റേഷനില്‍ നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി ഉടനടി മരണപ്പെട്ടു. കുഞ്ഞിനെ പ്രതിക്കൊപ്പം ആളുകൾ കണ്ടുയെന്ന മൊഴിയായിരുന്നു പ്രതിയെ കുടുക്കിയത്.

shortlink

Post Your Comments


Back to top button