ഉന്നാവോ: ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തി വെയ്പ് നടത്തിയതിനെ തുടര്‍ന്ന് 58 പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന സംഭവത്തില്‍ വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്ര കുമാര്‍ എന്നയാളാണ് പിടിയിലായത്. എച്ചഐവി വാര്‍ത്ത പുറത്ത് എത്തിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
ഉത്തര്‍പ്രദേശിലെ ബംഗര്‍മൗ പോലീസ് സ്റ്റേഷന്‍ പരിധിയാലാണ് സംഭവം ഉണ്ടായത്. അണു വിമുക്തമാക്കാത്ത ഒരേ സിറിഞ്ചും സൂചിയും ഉപയോഗിച്ചതാണ് 58 പേര്‍ക്ക് എച്ച്‌ഐവി പടരാന്‍ കാരണമായത്. പ്രദേശത്ത് എച്ച്‌ഐവി പടരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണത്തിനായി രണ്ട് പേരടങ്ങുന്ന സംഘത്തെ ആരോഗ്യ വിഭാഗം അയയ്ക്കുകയായിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് രാജേന്ദ്ര യാദവിന്റെ ചികിത്സയില്‍ നിന്നാണ് എച്ചഐവി പടരുന്നതെന്ന് കണ്ടെത്തിയത്.
രോഗികളെ കുത്തി വയ്ക്കുന്നതിന് രാദജേന്ദ്ര യാദവ് ഒരേ സിറിഞ്ചും സൂചിയുമാണ് ഉപയോഗിച്ചിരുന്നത്. സൈക്കിളില്‍ വീടുകളിലെത്തിയും ഇയാള്‍ ചികിത്സ നടത്തിയിരുന്നു. പത്ത് രൂപ മാത്രം ചികിത്സയ്ക്ക് ഈടാക്കിയിരുന്നതിനാല്‍ ഇയാള്‍ 10 രൂപ ഡോക്ടര്‍ എന്നും അറിയപ്പെട്ടിരുന്നു.
Post Your Comments