Latest NewsKeralaNews

സ്കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസ് പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു : നാടകീയ സംഭവങ്ങൾ

തൃശൂര്‍: സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ വ്യാജ രേഖയുണ്ടാക്കി അപ്പീല്‍ തയാറാക്കിയ കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സതികുമാര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് ഇയാള്‍ തൃശൂര്‍ സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്. ശുചിമുറിയില്‍ പോയപ്പോള്‍ അവിടെ വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന സോപ്പുദ്രാവകം എടുത്തു കുടിക്കുകയായിരുന്നു.

ദ്രാവകം കുടിച്ച കാര്യം സതികുമാര്‍ തന്നെയാണു പൊലീസുകാരോടു പറഞ്ഞത്. സംശയം തോന്നിയ പൊലീസ് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു.ഒരു മാസത്തോളം ഒളിവില്‍ കഴിഞ്ഞ സതികുമാര്‍ കഴിഞ്ഞ ആഴ്ചയാണു കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്നു ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button