ഒറ്റക്കയ്യന്‍ റോബോട്ടിന്റെ ചായ വിതരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജപ്പാനിലെ ഒരു കഫേയിലാണ് ഒറ്റക്കയ്യന്‍ റോബോട്ടിന്റെ ചായ വിതരണം. സോയര്‍ എന്നാണ് റോബോര്‍ട്ടിന്റെ പേര്. വെന്‍ഡിങ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് സ്കാന്‍ ചെയ്തതിന് ശേഷമാണ് ഈ റോബോര്‍ട്ട് കോഫി നല്‍കുന്നത്. അഞ്ച് പേര്‍ക്ക് വരെ ഓരേസമയം ഈ ഒറ്റകയ്യന്‍ റോബോട്ട് കോഫി വിതരണം ചെയ്യും.
കോഫിയ്ക്ക് പുറമെ ആറ് ഡ്രിങ്ക്കള്‍ കൂടി സോയര്‍ വിതരണം ചെയ്യും. ലാഭം കൂട്ടാനും കസ്റ്റമേഴ്സിനെ രസിപ്പിക്കാനും റോബോര്‍ട്ടുകള്‍ ഉപകരിക്കുന്നതായി കടയുടമ പറയുന്നു.
Post Your Comments