KeralaLatest NewsNews

ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബാംഗങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന ‘എന്റെ വീട്’ ഭവന പദ്ധതി അപേക്ഷ ക്ഷണിച്ചു; 10 ലക്ഷം രൂപ വരെ വായ്പ

കണ്ണൂര്‍: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഭവനരഹിതരായ കുടുംബാംഗങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ വായ്പാ പദ്ധതിയായ എന്റെ വീട് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഒ ബി സി വിഭാഗത്തില്‍പ്പെട്ട 18 നും 55 നും ഇടയില്‍ പ്രായമുള്ള ഭവന രഹിതര്‍ക്ക് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. 1,20,000 രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള അപേക്ഷകര്‍ക്ക് 7.50 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെയും 1,20,000 രൂപയ്ക്ക് മുകളില്‍ 3 ലക്ഷം രൂപ വരെ കുടുംബാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 8 ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയും അനുവദിക്കും. തിരിച്ചടവ് കാലാവധി പരമാവധി 15 വര്‍ഷം.

സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ വാസയോഗ്യമായ ഭവനം ഉള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭിക്കുന്നതല്ല. പരമാവധി വായ്പാ പരിധിക്ക് വിധേയമായി അംഗീകൃത എസ്റ്റിമേറ്റിന്റെ 90 ശതമാനം തുക വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

അപേക്ഷകനോ കുടുംബാംഗങ്ങളോ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പക്ഷം പദ്ധതി പ്രകാരം ലഭിച്ച/ലഭ്യമാകാവുന്ന തുക കൂടി കണക്കിലെടുത്തായിരിക്കും വായ്പ അനുവദിക്കുന്നത്. വായ്പാ തുക 3 ഗഡുക്കളായി അനുവദിക്കും. വായ്പയുടെ തുടര്‍ ഗഡു ലഭിക്കുന്നതിന് അപേക്ഷയില്‍ നിശ്ചിത മാതൃകയിലുള്ള സ്റ്റേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അപേക്ഷാ പോറം കോര്‍പ്പഷേന്റെ ജില്ല/ഉപജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button