KeralaLatest NewsGulf

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അന്തരിച്ചു

ദുബായ് ;പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വി.എം. സതീഷ്​ (54) അന്തരിച്ചു. രണ്ടു പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ-സാമൂഹിക രംഗത്ത്​ നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ബുധനാഴ്​ച രാത്രി അജ്​മാനിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സന്ദര്‍ശക വിസയില്‍ കഴിഞ്ഞ ദിവസം യു.എ.ഇയില്‍ എത്തിയ സതീഷിന്​ ഹൃദയാഘാതം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ശസ്​ത്രക്രിയക്ക്​ വിധേയനാക്കി. എന്നാല്‍ രാത്രിയോടെ സ്​ഥിതി ഗുരുതരമാവുകയും മരണം കീഴടക്കുകയുമായിരുന്നു. സോനാപൂര്‍ എമ്ബാമിങ്​ സെന്‍ററില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഭാര്യ: മായ. മക്കള്‍: ​ശ്രുതി, അശോക്​ കുമാര്‍.

ബോംബേ ഇന്ത്യന്‍ എക്​സ്​പ്രസിലൂടെയാണ് കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവ​ന്റെയും തങ്കമ്മയുടെയും മകനായ സതീഷ്​ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് കാലെടുത്തു വെക്കുന്നത്. ഒമാന്‍ ഒബ്സര്‍വര്‍ പ​ത്രത്തില്‍ നിന്നും യുഎഇയിൽ എത്തി. എമിറേറ്റ്​സ്​ ടുഡേ, സെവന്‍ ഡേയ്​സ്​ ​ എമിറേറ്റ്​സ്​ 24X7, ഖലീജ്​ ടൈംസ്​ എന്നിവിടങ്ങളില്‍ ജോലി ചെയ്​തു. ഏതാനും മാസമായി​ എക്​സ്​പാറ്റ്സ്​​ ന്യൂസ്​, ഡിജിറ്റല്‍ മലയാളി എന്നീ പോര്‍ട്ടലുകള്‍ ആരംഭിച്ച്‌​ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗള്‍ഫിലെ തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടനവധി വാര്‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ ‘ഡിസ്​ട്രെസ്സിങ്​ എന്‍കൗണ്ടേഴ്​സ്’​ എന്ന പേരില്‍ സമാഹരിച്ച്‌​ പുസ്​തകമാക്കിയിരുന്നു. എഴുത്തിലെയും നിലപാടിലെയും മൂര്‍ച്ചയാണ്​ സതീഷിനെ വേറിട്ടു നിര്‍ത്തിയത്.

Read also ;ഒമാനിൽ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button