Latest NewsNewsGulf

വീട്ടുജോലിക്കാരിയുടെ മൃതദ്ദേഹം ആള്‍താമസമില്ലാത്ത മുറിയിലെ ഫ്രീസറില്‍ : അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ക്ക് ഞെട്ടല്‍ ; കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞതിങ്ങനെ

മനാമ : വീട്ടുജോലിക്കാരിയുടെ മൃതദ്ദേഹം ഫ്‌ളാറ്റിലെ ആള്‍താമസമില്ലാത്ത മുറിയിലെ ഫീസറില്‍ കണ്ടെത്തി. കുവൈറ്റിലാണ് ആള്‍പ്പാര്‍പ്പില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ ഫിലിപ്പീന്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 2016 നവംബര്‍ മുതല്‍ ഈ അപാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനു മുന്‍പ് ഇവിടെ ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയക്കാരിയായ ഭാര്യയുമാണ് താമസിച്ചിരുന്നത്. ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. കോടതി ഉത്തരവുമായി ഉടമസ്ഥന്‍ എത്തി അപ്പാര്‍ട്ട്‌മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം അയല്‍വാസികളെയും പൊലീസിനെയും ഞെട്ടിച്ചു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ലെബനീസ് പൗരനും ഭാര്യയുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതെന്ന് വ്യക്തമായി. വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച കേസില്‍ ലെബനീസ് പൗരന്‍ 14 ദിവസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ സ്‌പോണ്‍സര്‍ ലെബനീസ് പൗരനാണെന്നാണ് രേഖകള്‍ പറയുന്നത്. ഭാര്യയും ഭര്‍ത്താവും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പീന്‍ സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഹവാലി പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണവും ആരംഭിച്ചു.

തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് നാല് വനിതകള്‍ കുവൈത്തില്‍ ജീവനൊടുക്കി എന്നായിരുന്നു പ്രസിഡന്റ് ഡുതെര്‍ത് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button