തിരുവനന്തപുരം: വരുന്ന ബുധനാഴ്ച കെഎസ്ആർടിസി പെൻഷൻ കൊടുത്തു തീർക്കുമെന്നു സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ച് പെൻഷൻകാരുടെ സംഘടനയായ കെഎസ്ആർടിസി പെൻഷനേഴ്സ് അസോസിയേഷനെ വിവരം അറിയിച്ചു. തുടർന്ന് അസോസിയേഷൻ സമരം പിൻവലിച്ചതായി അറിയിച്ചു. 261 കോടി രൂപയാണ് കുടിശ്ശിക തീർക്കാൻ വേണ്ടത്. വെള്ളിയാഴ്ച വായ്പയെടുക്കുന്നതിന് സഹകരണ ബാങ്കുകളുമായുള്ള ധാരണാപത്രം തയാറാക്കും. പെൻഷൻകാർ ഒരാഴ്ചയ്ക്കകം സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
read also: കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി
അതിനിടെ കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. സർക്കാർ ഇതിനായി മാർഗരേഖ തയാറാക്കുമെന്നും ഹൈക്കോടതിയിൽ പറഞ്ഞു. കുടിശ്ശിക ഉൾപ്പെടെ 2018 ജൂലൈ വരെയുള്ള പെൻഷൻ ബാധ്യത ഏറ്റെടുക്കാനാണു സർക്കാരിന്റെ ശ്രമം. ഇതിനായി 600 കോടി രൂപ വേണം. ഈ തുക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനാണു തീരുമാനം.
Post Your Comments