ന്യൂഡൽഹി : ടു ജി കേസുമായി ബന്ധപ്പെട്ട് സിബിഐ തയ്യറാക്കിയ കരട് തത്സ്ഥിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കണ്ടെത്തി. കണ്ടത്തിയ രേഖ മുദ്ര വച്ച കവറില്‍ സിബിഐ സുപ്രിം കോടതിക്ക് കൈമാറി. എയര്‍സെല്‍-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട സിബിഐയുടെ റിപ്പോര്‍ട്ടുകളാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നാണ് സൂചന. ഇൗ റിപ്പോര്‍ട്ടിന്റെ ഒപ്പുവെക്കാത്ത കോപ്പിയാണ് ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
സി.ബി.െഎക്കുള്ളില് നിന്നു തന്നെ ഇൗ റിപ്പോര്‍ട്ട് ചോര്ന്നുെവന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇക്കാര്യം സി.ബിഐ യുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ഈ കരട് റിപ്പോര്‍ട്ടിന് യഥാര്‍ത്ഥ റിപ്പോര്‍ട്ടുമായി ബന്ധമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടത്തിയ രേഖ മുദ്രവെച്ച കവറില്‍ സിബിഐ സുപ്രിം കോടതിക്ക് കൈമാറിയിട്ടുണ്ട്.
സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ ടു ജി കേസിന്റെ അന്വേഷണം പുരോഗമിക്കവെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരത്തിന് ഈ രേഖകള്‍ എങ്ങനെ ലഭിച്ചു എന്നത് ദുരൂഹമാണ്. കണ്ടെത്തിയ രേഖയില്‍ അന്വേഷണ ഉദ്യോഗസ്ഥരാരും ഒപ്പ് വെച്ചിട്ടില്ലാത്തതിനാല്‍, ഒപ്പ് വെയ്ക്കുന്നതിന് മുമ്പ് ചിദംബരത്തിന് ലഭിച്ചതാകാം എന്നാണ് സൂചന.
Post Your Comments