ദുബായ് ; വാഹനാപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ യുവതിയെ എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരവെ മരണത്തിന് കീഴടങ്ങി. ദുബായ് സന്ദർശനത്തിനായി കുടുംബ സമ്മേതം എത്തിയ ബെംഗളൂരു സ്വദേശിനി നീതു ജെയിൻ കവാദ് (38) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 22നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച മിനി ബസ് എമിറേറ്റ്സ് റോഡിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവരുടെ ഭർത്താവ് ദിനേശ് കവാദ് (40) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇന്ത്യയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകവെയാണ് നീതു ജെയിൻ ബെംഗളൂരു എയർ ആംബുലൻസിൽ വച്ച് മരണത്തിന് കീഴടങ്ങിയത്.
മികച്ച ചികിത്സ നൽകാനാണ് യുവതിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയത്. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. ഇവരെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിർത്താനായായിരുന്നു ഇരുവരും ദുബായ് സന്ദർശനത്തിന് വന്നതെന്ന് കുടുംബ സുഹൃത്ത് പറഞ്ഞു.
Read also ;യാത്രക്കാര്‍ക്ക് ആകര്‍ഷകമായ ഒരു ഓഫര്‍ അവതരിപ്പിച്ച് ഫ്ലൈ ദുബായ്
Post Your Comments