
ദുബായ്•ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുന്ന എമിറാത്തി പൗരന്മാര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ച മൂലം ഫ്രാന്‍സിന്റെ വടക്കന്‍ ഭാഗത്തും പാരിസിലും യാത്രാ തടസമാണ് ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ താമസിക്കുന്ന യു.എ.ഇ സ്വദേശികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിനായി വിളിക്കണമെന്നും ഫ്രാന്‍സിലെ യു.എ.ഇ എംബസി അറിയിച്ചു. ഇതിനായി +33144340200 എന്ന നമ്പരും യു.എ.ഇ എംബസി സജ്ജമാക്കിയിട്ടുണ്ട്.
Post Your Comments