പുരുഷന്മാരില്‍ നിന്ന് ഒരു ദിവസമെങ്കിലും ഒന്ന് മാറി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുണ്ടോ? അങ്ങനെയുള്ളവര്‍ക്ക് ഇതാ ഒരു അവസരം. പുരുഷന്മാരുടെ നിഴല്‍പോലും എത്താത്ത ഒരു ദ്വീപ് റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഫിലാന്‍ഡിലാണ് സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ദ്വീപ് മുഴുവന്‍ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റിന റോത്ത് എന്ന സ്ത്രീയാണ് ഇതിനു പിന്നില്‍.
പുരുഷന്മാര്‍ ഇല്ലാത്ത ലോകം എങ്ങനെ ആഘോഷാമാക്കാം എന്നും റോത്ത് പറയുന്നുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ലോകം ഒരുക്കുക എന്നതാണ് തന്റെ ലക്ഷ്യം. എന്നാല്‍ താന്‍ പുരുഷ വിരോധിയല്ല.-റോത്ത് പറയുന്നു. സൂപ്പര്‍ ഷി ഐലന്‍ഡ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ജൂണില്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തനമാരംഭിക്കുന്ന ദ്വീപിലേക്ക് പോകാനായി മെമ്പര്‍ഷിപ്പ് ലഭിക്കാനുള്ള അപേക്ഷ വെബ്‌സൈറ്റ് വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യോഗ, മെഡിറ്റേഷന്‍. ഭക്ഷണം എന്നിവയടക്കം പ്രത്യേകതകള്‍ ഏറെയാണ് ദ്വീപിന്. എന്നാല്‍ ദ്വീപില്‍ സമയം ചിലവഴിക്കുന്നതിന് എത്ര പണം ആകുമെന്ന വിവരം പുറത്ത് എത്തിയിട്ടില്ല.
Post Your Comments