സാധരണ ലഹരി പോരാഞ്ഞിട്ട് അമിത ലഹരി തേടിയുള്ള യാത്രയിലാണ് ചിലര്‍. ഇത്തരത്തില്‍ വ്യത്യസ്ത ലഹരി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പാമ്പുകളെ മദ്യത്തില്‍ മുക്കിവെച്ച് വൈന്‍ ഉണ്ടാക്കുകയാണ്. സ്‌നേക്ക് വൈന്‍ എന്നറിയപ്പെടുന്ന ഈ ലഹരി ചൈന, വിയറ്റ്‌നാം, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ലഭ്യമാകുന്നത്.
ഇത്തരം ലഹരികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് വിഷ പാമ്പുകളെയാണ്. പാമ്പുകളെ വീഞ്ഞില്‍ മുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. പാമ്പിന്റെ വിഷം വീഞ്ഞില്‍ ഇറങ്ങുന്നതിന് വേണ്ടിയാണിത്. വിഷം മദ്യത്തിലെ എഥനോളുമായി ചേര്‍ന്ന് വീഞ്ഞില്‍ ലയിക്കുകയാണ് ചെയ്യുന്നത്.
വിവിധ തരത്തിലുള്ള സ്‌നേക് വൈനുകളുണ്ട്. വലിയ ഇനം വിഷപ്പാമ്പുകളെ ചില്ലു ജാറിലാക്കി വൈനില്‍ മുക്കി മുക്കി വെച്ചാണ് സ്റ്റീപ്പ്ഡ് വൈന്‍ ഉണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ ചെറിയ ഇനം പാമ്പുകളെ ഔഷധ സസ്യങ്ങളുമായി ചേര്‍ത്തും ഇത് ഉണ്ടാക്കാറുണ്ട്.
പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനില്‍ കലര്‍ത്തി ഉണ്ടാക്കുന്നതാണ് മിക്‌സ്ഡ് സ്‌നേക് വൈന്‍. പാമ്പിനെ മുറിച്ച് രക്തം കലര്‍ത്തി സ്‌നേക് ബ്ലഡ് വൈന്‍ ഉണ്ടാക്കുന്നു. ഇതേ രീതിയില്‍ പിത്താശയത്തിലെ ദ്രവം എടുത്താണ് സ്‌നേക്ക് ബൈല്‍ വൈന്‍ ഉണ്ടാക്കുന്നത്.
Post Your Comments