Latest NewsNewsTechnology

ഈ സ്മാർട്ഫോണുകൾക്ക് വില കുറയും

ഈ വര്‍ഷം സാംസങ്, എച്ച്ടിസി, നോക്കിയ, ഒപ്പോ, വിവോ എന്നിങ്ങനെയുള്ള ഫോണുകള്‍ക്ക് വില കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ ആദ്യ 21 സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഫോണുകളാണ് 2018 ല്‍ വില്‍പ്പനയില്‍ വന്‍ പ്രതിസന്ധി നേരിടുന്നതിനിടയില്‍ വില കുറയ്ക്കുന്നത്.

സാംസങ്, ഓപ്പോ, അസൂസ് എന്നിവ തങ്ങളുടെ ഉപകരണങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 8000 രൂപയാണ് ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറെ പ്രിയമുള്ള നോക്കിയ അവരുടെ പുതിയ മോഡല്‍ നോക്കിയ 8 ന് കുറച്ചിരിക്കുന്നത്. 28,999 രൂപ നല്‍കിയാല്‍ 36,999 രൂപയ്ക്ക് കിട്ടിയിരുന്ന മൊബൈൽ ലഭ്യമാകും. ഇതിനൊപ്പം ബഡ്ജറ്റ് വിഭാഗത്തില്‍ വരുന്ന നോക്കിയ 5 മോഡലിനും വിലക്കുറവുണ്ട്. 13,499 ന് കിട്ടിയിരുന്ന ഫോണ്‍ 1000 രൂപ താഴ്ത്തിയതിനെ തുടര്‍ന്ന് 12,499 രൂപയ്ക്ക് കിട്ടും.

read also: സ്മാർട്ഫോൺ വിപണി കീഴടക്കാൻ കൂടുതൽ സവിശേഷതകളുമായി സാംസങ് ഗാലക്സി S9

1000 രൂപ വീതം സാംസങ് ഗ്യാലക്‌സി ജെ7 എന്‍എക്‌സ്ടി, ഗ്യാലക്‌സി, ജെ7 പ്രൈം എന്നിവയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇവ 13,900 ന് വില്‍ക്കുന്ന ഫോണുകളാണ്. അതേസമയം ഈ വര്‍ഷം ഒക്‌ടോബറില്‍ ഗ്യാലക്‌സി ജെ7 പ്രൈമിന് 3,890 രൂപയോളം കുറയും. നിലവില്‍ 13,900 രൂപയ്ക്ക് വില്‍പ്പന നടത്തുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് 1000 രൂപ കുറയും. അതുപോലെ സാംസങ് ഗ്യാലക്‌സി ജെ7 എന്‍എക്‌സ്ടിയ്ക്ക് 1000 രൂപ കുറഞ്ഞ് 10,490 നും കിട്ടും.

shortlink

Post Your Comments


Back to top button