തിരുവനന്തപുരം: ജീവന് ഭീക്ഷണി ആവുന്ന അപകടകാരികളായ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈത്തിരിയില്‍ വളര്‍ത്തുനായയുടെ കടിയേറ്റു മരിച്ച രാജമ്മയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുന്ന കാര്യവും പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു വളർത്തുനായയുടെ ആക്രമണത്തിൽ രാജമ്മ മരണപ്പെട്ടത്. റോഡ് വീലര്‍ ഇനത്തില്‍ പെട്ട നായയാണ് രാജമ്മയെ ആക്രമിച്ചത്.
നായയുടെ ഉടമസ്ഥനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ വളർത്തുനായ്ക്ക് ലൈസെൻസ് ഇല്ലായെന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടകാരികളായ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നത് തടയാൻ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.
Post Your Comments