Latest NewsKeralaNews

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. അത്യാസന്ന നിലയിലെത്തിയ പന്തളം സ്വദേശി ശശിധരനാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. നാലര മണിക്കൂറോളമാണ് ചികിത്സ നിഷേധിച്ചത്. വെന്റിലേറ്റര്‍ ഒഴിവില്ലെന്നാണ് കാരണം പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം വെച്ചതോടെയാണ് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button