KeralaLatest NewsNews

കറുത്ത സ്റ്റിക്കര്‍ കെട്ടുകഥയല്ല; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: തുടര്‍ കഥയായി മാറികൊണ്ടിരിക്കുകയാണ് കേരളത്തില്‍ നിന്നും കുട്ടികളെ കാണാതെ പോകുന്നത്. ഇവര്‍ കുട്ടികളെ കടത്തുവാന്‍ ശ്രമിക്കുന്നത് കുട്ടികളുളള വീടുകള്‍ മുന്‍ കൂട്ടി കണ്ടുപിടിച്ച്‌ വീടുകള്‍ക്കുമുന്നില്‍ കറുത്ത സ്റ്റിക്കര്‍ പതിപ്പിച്ച്‌ അടയാളം നല്‍കിയാണ്. കുട്ടികളെ ഇത്തരത്തില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന വീടുകളില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്നു എന്ന പ്രചരണം കെട്ടുകഥയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

read also: സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍

സംഭവത്തെക്കുറിച്ച്‌ ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും വിശദമായി അന്വേഷിച്ച്‌ രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഉടന്‍ തന്നെ ഇത്തരത്തില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച്‌ ആളുകളെ പേടിപ്പിക്കുന്നതും, കുട്ടികളെ കടത്തുന്നതുമായ സംഘത്തെ കണ്ടുപിടിക്കേണ്ടതുമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ പികെ രാജു ഒരു മാസമായി കൊച്ചുകുട്ടികളുള്ള വീടുകളില്‍ സ്റ്റിക്കര്‍ പതിച്ച്‌ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി കാണിച്ച്‌ പരാതി നല്‍കിയിരുന്നു. സംഭവത്തെ പൊലീസ് കെട്ടുകഥയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും അത് ശരിയല്ലെന്ന് പരാതിയില്‍ പറയുന്നു. ഇതിന് പിന്നിലുള്ളവരുടെ ഗൂഡലക്ഷ്യം മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button