ജോധ്പൂര്‍: ഇന്ത്യന്‍ നിര്‍മ്മിത തേജസില്‍ പറന്ന് ഫ്രഞ്ച് വ്യോമസേന മേധാവി ആന്ദ്രെ ലെനാത്ത. ജോധ്പൂരിലുള്ള വ്യോമസേനയുടെ കേന്ദ്രത്തില്‍ നിന്നാണ് ആന്ദ്രെ വിമാനത്തില്‍ പറന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വിദേശത്ത് നിന്നുള്ള രണ്ടാം വ്യോമസേനാ മേധാവിയാണ് തേജസില്‍ പറക്കുന്നത്.
ഫെബ്രുവരി മൂന്നിന് യുഎസ് വ്യോമസേനാ മേധാവി ഡൈവിഡ് എല്‍ ഗോള്‍ഡ്ഫീല്‍ തേജസ് വിമാനത്തില്‍ പറന്നിരുന്നു. പോയവര്‍ഷം സിങ്കപ്പൂര്‍ പ്രതിരോധമന്ത്രിയും തേജസ് പറത്തിയിരുന്നു. 2014ല്‍ അന്നത്തെ ഫ്രഞ്ച് വ്യോമസേനാ മേധാവി ഡെനിസ് മെര്‍സിയര്‍ സുഖോയ് തേജസ് പറത്തിയിരുന്നു.
പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്തതാണ് തേജസ് വിമാനം. മെയ്ഡ് ഇന്‍ ഇന്ത്യ വിമാനത്തിലേറി ഫ്രഞ്ച് വ്യോമസേന മേധാവി പറന്നുയര്‍ന്നുവെന്നാണ് ഇന്ത്യന്‍ വ്യോമസേന ട്വിറ്ററില്‍ കുറിച്ചത്. ഈ സൂപ്പര്‍ സോണിക് ഫൈറ്റര്‍ വിമാനം ജെറ്റ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡാണ്(എച്ച്എഎല്‍) നിര്‍മ്മിച്ചത്.
ഫ്രാന്‍സില്‍ നിന്നും 58,000 കോടി രൂപയ്ക്ക് 38 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ നേരത്തെ വിവാദമായിരുന്നു. ഇതിനിടെയാണ് ഫ്രഞ്ച് വ്യോമസേനാ മേധാവി തേജസ് വിമാനത്തില്‍ പറന്നത്.
Post Your Comments