Latest NewsNewsIndia

ചായസത്കാരത്തിനായി മാത്രം ഒരു മുഖ്യമന്ത്രി ചെലവഴിച്ചത് 68.59 ലക്ഷം രൂപ

ഉത്തരാഖണ്ഡ് : പത്തുമാസത്തിനിടെ ചായസത്കാരത്തിനായി മാത്രം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ചെലവഴിച്ചത് 68.59 ലക്ഷം രൂപ. ചുരുങ്ങിയ കാലത്തെ ഭരണത്തിനിടയിലാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇത്രയേറെ തുക ചായസത്കാരത്തിനായി ചിലവഴിച്ചത്. ഒരു ദിവസം കുറഞ്ഞത് 150 അധിതികളെങ്കിലും വരാറുണ്ടെന്നാണ് വിവരം

എന്നാല്‍ ആകെ 50,38,880 രൂപ മാത്രമാണ് ഈ ഇനത്തില്‍ ചെലവായതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. 33,85,791 രൂപയുടെ ചെലവ് വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ താമസസ്ഥലത്തെ ചായസത്കാരത്തിനാണെന്നു, ഓഫീസില്‍ 16,53,089 രൂപ മാത്രമാണ് ഓഫീസില്‍ ചെലവു വന്നതെന്നും ഇവര്‍ വിശദീകരിക്കുന്നു. ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നതോടെ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ മീഡിയകോഡിനേറ്റർ അറിയിച്ചു.

shortlink

Post Your Comments


Back to top button