KeralaLatest NewsNews

എല്‍.ഡി.എഫ് വന്നു..എല്ലാം ശരിയായി; സംസ്ഥാനത്ത് ഇപ്പോഴും കിടപ്പാടമില്ലാത്തത് 26,696 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക്

തിരുവനന്തപുരം: എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് വാതോരാതെ പറഞ്ഞു നടന്നിരുന്ന സഖാക്കളൊന്നും. കേരളത്തില്‍ പട്ടികവിഭാഗക്കാരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടുപോലുമില്ല എന്നതിനു തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്ന കണതക്കുകകള്‍. സംസ്ഥാനത്ത് ഇപ്പോഴും കിടപ്പാടമില്ലാത്തത് 26,696 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ്. പല ക്ഷേമ പദ്ധതികളും കൃത്യമായി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്ത് 26,696 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വീടില്ല. ഇതില്‍ 11,520 പേര്‍ക്ക് ഒരു തുണ്ട് ഭൂമി പോലുമില്ല. 15,176 പേര്‍ക്ക് ഭൂമി ഉണ്ടെങ്കിലും അവിടെ വീട് നിര്‍മിക്കാന്‍ സാമ്പത്തിക ശേഷിയും ഇല്ല. ഭൂമി ഇല്ലാത്തവര്‍ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍. 8,263 കുടുംബങ്ങളാണ് ഇവിടെ തെരുവിലുറങ്ങുന്നത്.

Also Read : കേന്ദ്രസര്‍ക്കാറിന്റെ ഭവനപദ്ധതിയില്‍ അംഗമാകൂ: നാല് ലക്ഷം രൂപ വരെ വായ്പയും അഞ്ച് ലക്ഷം പേര്‍ക്ക് വീടും

ഭൂരഹിതരല്ലാത്ത പട്ടിക വര്‍ഗക്കാര്‍ക്ക് പത്തു ലക്ഷം രൂപ ചെലവഴിച്ച് കുറഞ്ഞത് 25 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയുണ്ട്. ഭവന രഹിതരായവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ജനറല്‍ ഹൗസിങ്ങ്, ഹഡ്കോ, എ.ടി.എസ്.പി, വനബന്ധു കല്ല്യാണ്‍ യോജന എന്നീ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുമ്പോഴാണ് 26,696 പേര്‍ ഭവന രഹിതരായി കഴിയുന്നത്. ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിക്കായി 2016-17ല്‍ 13,37,64,389 രൂപയും, 2017-18ല്‍ 9,68,94,548 രൂപയും ഭവന നിര്‍മാണ പദ്ധതിക്കായി 2016-17ല്‍ 202,74,26,520 രൂപയും 2017 -18ല്‍ 78.92 കോടിയും ചെലവഴിച്ചുവെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കണക്കുകള്‍ നോക്കുമ്പോള്‍ ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്. 27 പേര്‍. കൊല്ലം – 47, പത്തനംതിട്ട -185, ആലപ്പുഴ – 290, കോട്ടയം – 138, ഇടുക്കി – 117, എറണാകുളം – 227, തൃശൂര്‍ – 48, കോഴിക്കോട് – 117, പാലക്കാട് – 681, മലപ്പുറം – 598, കണ്ണൂര്‍ – 264, കാസര്‍കോട് – 518 എന്നിങ്ങനെയാണ് കണക്ക്. 15,176 പട്ടികവര്‍ഗ കുടുംബങ്ങള്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരാണ്. ഏറ്റവും കൂടുതല്‍ കാസര്‍കോട് ജില്ലയിലാണ്. 5,880 പേര്‍. ഏറ്റവും കുറവ് തൃശൂരിലും. 23 പേര്‍. തിരുവനന്തപുരം – 1,072, കൊല്ലം – 282, പത്തനംതിട്ട – 153, ഇടുക്കി – 2,857, ആലപ്പുഴ – 128, കോട്ടയം – 275, എറണാകുളം – 679, പാലക്കാട് – 433, മലപ്പുറം – 600, കോഴിക്കോട് – 214,വയനാട് – 1,412, കണ്ണൂര്‍ – 1,168 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button