കല്‍പ്പറ്റ : വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. അംബേദ്കര്‍ കോളനിയിലെ രാജമ്മ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എസ്റ്റേറ്റില്‍ ജോലിക്ക് പോകവേ കാരിക്കാല്‍ ജോസ് എന്നയാളുടെ റോഡ്വീലർ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് തമിഴ്നാട്ടില്‍നിന്ന് വയനാട്ടിലേക്ക് കുടിയേറിയ രാജമ്മയും കുടുംബവും താമസിച്ചിരുന്നത്. മകളുടെ വിവാഹം ഏപ്രില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കയാണ് രാജമ്മ മരിച്ചത്. ജോസിനെതിരെ നരഹത്യക്ക് വൈത്തിരി പൊലീസ് കേസെടുത്തു.
Read also ;സൗദിയിൽ ഉംറയ്ക്കിടെ മലയാളി മരിച്ചു
Post Your Comments