തിരുവനന്തപുരം• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാലില്‍ മായം കലരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാല് പരിശോധിക്കാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ഒരു ചെക്ക്പോസ്റ്റ് മാത്രമാണുള്ളത്. അത് മീനാക്ഷിപുരത്താണ്. പാറശ്ശാല, ആര്യങ്കാവ് ചെക്ക്പോസ്റ്റുകളില്‍ സൗകര്യം ഇല്ല. ഇവിടങ്ങില്‍ പാല് പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും. ക്ഷീരകര്‍ഷകരെ വരുമാന പരിധിയില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments