പരിയാരം: മധ്യവയസ്കനെ മർദ്ദിച്ചു ബസില്‍നിന്നു തള്ളി താഴെയിട്ടതായി പരാതി. ഗര്‍ഭിണിയായ സ്ത്രീക്കു സീറ്റൊഴിഞ്ഞുകൊടുക്കാന് ആവശ്യപ്പെട്ടതിനാണ് ഈ ക്രൂര കൃത്യം എന്നാണ് റിപ്പോർട്ട്. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് കടലായി കാഞ്ഞിരയിലെ പാണ്ഡ്യാല വളപ്പില്‍ പി.വി. രാജനെയാണ്(50). സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു കണ്ണൂര്‍ സ്റ്റേഡിയത്തിനു സമീപമാണ്.
കൂലിപ്പണിക്കാരനായ രാജന് ഭാര്യ സവിതയോടൊപ്പം വാരത്തെ ഒരു മരണവീട്ടില്‍ പോയി തിരികെ കടലായിയിലെ വീട്ടിലേക്കു പോകാനാണ് സ്വകാര്യ ബസില്‍ കയറിയത്. ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന രണ്ട് പെണ്കുട്ടികളോടെ താലൂക്ക് സ്റ്റോപ്പില്‍നിന്നു ബസില്‍കയറിയ ഗര്‍ഭിണിയായ സ്ത്രീക്കു സീറ്റൊഴിഞ്ഞുകൊടുക്കാന് രാജന് ആവശ്യപ്പെട്ടതായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണമായത്. മുന്നിലെ സീറ്റില്‍ ഭാര്യ സനിത ഇരിക്കുകയായിരുന്നു. രാജന് പെണ്‍കുട്ടികളോടു സീറ്റൊഴിഞ്ഞുകൊടുക്കാനാവശ്യപ്പെട്ടതിനെ പിറകിലിരുന്ന ഒരു യുവാവും മറ്റു രണ്ടുപേരും ചോദ്യം ചെയ്യുകയും രാജനെ അക്രമിക്കുകയായിരുന്നുവെന്നു ഭാര്യ സവിത പറഞ്ഞു.
read also: ഗർഭിണികൾക്ക് സൗജന്യ യാത്രയൊരുക്കി ബിരുദാനന്തരബിരുദാധാരിയായ ഡ്രൈവര്‍
തുടർന്ന് പ്രശ്നം ഉണ്ടാക്കേണ്ടെന്ന് കരുതി രാജനെയും വിളിച്ച് അവിടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ രാജനെ ബസില്‍നിന്നു തള്ളി താഴെയിടുകയും റോഡില്‍ വീണ ഇദ്ദേഹത്തെ ബസില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു. നടപ്പാതയിലെ സ്ളാബില്‍ തലയിടിച്ചു വീണു ബോധം നഷ്ടപ്പെട്ട രാജനെ പരിസരത്തുള്ളവര്‍ ഓട്ടോയില്‍ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Post Your Comments