ദോഹ : അറബ് രാജ്യങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നീങ്ങുന്നു. യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്താന്റെ അതിഥിയായി അബുദാബിയില്‍ എത്തിയ ഖത്തര്‍ രാജകുടുംബാംഗം ഡെയ്ഖ് അബ്ദുല്ല ബിന്‍ അല്‍താനിയെ യു.എ.ഇ തടങ്കലില്‍ വച്ചുവെന്ന ആരോപണമാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയാണ് താന്‍ തടഞ്ഞുവെക്കപ്പെട്ടതായി അല്‍താനി അറിയിച്ചത്. ഷെയ്ഖ് മുഹമ്മദിന്റെ അതിഥിയായി എത്തിയ താന്‍ ഇപ്പോള്‍ അബുദാബിയിലാണ്. എന്നാല്‍, എന്നെ ഇവിടെ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നെ അപായപ്പെടുത്തി അത് ഖത്തറിനു മേല്‍ വെച്ചുകെട്ടാനാണ് ഇവരുടെ ശ്രമമെന്നും പോസ്റ്റില്‍ പറയുന്നു. ഖത്തറിലെ ജനങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കുകയാണ് തന്റെ ലക്ഷ്യം. എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഷെയ്ഖ് മുഹമ്മദിന് ആയിരിക്കുമെന്നും ഖത്തര്‍ രാജകുടുംബാംഗം വീഡിയോയില്‍ പറയുന്നു.
ഇതിനോടകം വൈറലായ വീഡിയോ ഖത്തറിലെ അല്‍ ജസീറ ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ടെങ്കിലും വീഡിയോയുടെ ആധികാരികതയില്‍ വ്യക്തതയില്ല. ഇതിനു പുറമേ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണം മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
Post Your Comments