ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം പത്തിനാണ് പലസ്തീന്‍ സന്ദർശിക്കുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള സന്ദര്‍ശനത്തില്‍ പലസ്തീനെ കൂടാതെ ഒമാനിലും യു.എ.ഇയിലും മോദി സന്ദര്‍ശനം നടത്തുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പത്താം തീയതി പലസ്തീനില്‍ നിന്ന് മോദി അന്ന് വെെകീട്ട് തന്നെ യു.എ.ഇയിലേക്ക് തിരിക്കും. പ്രസിഡന്റ് ശെെഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വികരിച്ചാണ് മോദി യു.എ.ഇയില്‍ എത്തുന്നത്. തുടർന്ന് ദുബായില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Post Your Comments