Latest NewsKeralaNews

മാപ്പർഹിക്കാത്ത കുറ്റം: ജേക്കബ് തോമസിന് സർക്കാർ കുറ്റപത്രം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നുവെന്ന ഐ.എം.ജി. മേധാവി ജേക്കബ് തോമസിന്റെ അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് സര്‍ക്കാര്‍. ജേക്കബ് തോമസിന് വിശദമായ കുറ്റപത്രവും സര്‍ക്കാര്‍ നല്‍കി.നിയമവാഴ്ച തകര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ഭരണഘടനയുടെ 365-ാം വകുപ്പ്. ഈ സാഹചര്യം കേരളത്തിലുണ്ടെന്നാണ് ജേക്കബ് തോമസിന്റെ പരാമര്‍ശത്തില്‍ പരോക്ഷമായുള്ളത്.

ഇതാണ് സർക്കാരിനെ ചൊടിപ്പിച്ചതും. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായപ്രകടനമാണിതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി. സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണിആണ് കുറ്റപത്രം നൽകിയത്. ഇതോടെ സസ്‌പെൻഷനിൽ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിനെതിരേ കടുത്ത നടപടികളുണ്ടാകുമെന്ന സൂചന.

ജേക്കബ് തോമസിന്റെ അഭിപ്രായപ്രകടനം യാദൃച്ഛികമായി സംഭവിച്ചതോ പ്രസംഗത്തിന്റെ ഒഴുക്കില്‍ അറിയാതെ കടന്നുവന്നതോ അല്ലെന്നും പകരം എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button