ഹൂസ്റ്റണ്‍: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യ ഉണ്ണിക്കു താലി ചാര്‍ത്തിയത്. ഞായറാഴ്ച്ച രാവിലെ 8നും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. 2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഉണ്ണിക്ക് സ്വന്തമായി ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ഉണ്ട്.
അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. അര്‍ജ്ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍. അമേരിക്കന്‍ മലയാളിയുമായിട്ടുള്ള ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷമാണ് അരുണ്‍ കുമാറുമായുള്ള ദിവ്യയുടെ വിവാഹം. ആദ്യ വിവാഹത്തില്‍ ദിവ്യ ഉണ്ണിക്ക് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ദിവ്യക്കൊപ്പമാണ്. എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്.തിരുവന്തപുരത്ത് നിന്ന് മുംബൈയിലേക്കു താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഭര്‍ത്താവ് സുധീറില്‍ നിന്നും വേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും എന്നാല്‍ തനിക്ക് തിരിച്ചുവരണമായിരുന്നുവെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനായെന്നും ദിവ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”കൂട്ടുകാരോട് വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു.
അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടിവന്നത്. ജീവിതവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള വേര്‍പിരിയല്‍. ആരും തളര്‍ന്നു പോകും”. ജീവിതത്തില്‍ കാലിടറിപ്പോയ നിമിഷങ്ങള്‍ വിദ്യ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യ 2013 ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Post Your Comments