Latest NewsNewsIndia

ഇറച്ചി കോഴികളുടെ വളര്‍ച്ചയ്ക്ക് വ്യാപകമായി കുത്തിവെയ്ക്കുന്ന ഈ ആന്റിബയോട്ടിക് മനുഷ്യര്‍ക്ക് ഉണ്ടാക്കുന്നത് മാറാരോഗങ്ങളെന്ന് കണ്ടെത്തല്‍

കേരളത്തില്‍ ഉള്‍പ്പെടെ വില്ക്കുന്ന ഇറച്ചിക്കോഴികളില്‍ കടുപ്പമേറിയ ആന്റിബയോട്ടിക് കുത്തിവെയ്ക്കുന്നതായി കണ്ടെത്തല്‍. ജീവന്‍ അപകടത്തിലായ രോഗികളില്‍ അവസാന ചികിത്സക്കായി പ്രയോഗിക്കുന്ന കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് ആണ് ഇറച്ചി കോഴികളില്‍ കുത്തിവക്കുന്നത്.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ മരുന്നുകളൊന്നും ഫലിക്കാതെ വരുമ്പോള്‍ മാത്രം ഡോക്ടര്‍മാര്‍ പ്രയോഗിക്കുന്ന മരുന്നാണ് കോളിസ്റ്റിന്‍. കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന ഇറച്ചിക്കോഴികളിലേറെയും വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കോഴികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ ഉല്‍പ്പാദകര്‍ കോളിസ്റ്റിന്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതെന്ന് ദി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ്സ് ജേണലിസം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് നല്‍കുന്ന കോഴികള്‍ക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കുറയുകയും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യും. മനുഷ്യരില്‍ നിയന്ത്രിതമായി ഉപയോഗിക്കുന്ന കോളിസ്റ്റില്‍ മൃഗങ്ങളില്‍ പ്രയോഗിക്കുന്നത് ലോകാരോഗ്യ സംഘടന വിലക്കിയിട്ടുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2016ല്‍ ആയിരക്കണക്കിന് ടണ്‍ കൊളിസ്റ്റിന്‍ മൃഗങ്ങളില്‍ ഉപയോഗിക്കാനായി ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

പ്രതിവര്‍ഷം 150 ടണ്‍ കൊളിസ്റ്റിന്‍ ഇറക്കുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ കൊളിസ്റ്റിന്‍ വില്‍ക്കുന്നതില്‍ നിയമവിരുദ്ധമായി ഒരു വിലക്കും നിലവിലില്ല. കോഴി ഫാമുകളില്‍ അനിയന്ത്രിതമായി ഇത് ഉപേയാഗിക്കുന്നപ്പെടുന്നത് മനുഷ്യരിലും ദൂരവ്യാപക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനിടയുണ്ട്. കൊളിസ്റ്റിന്‍ പോലുള്ള ആന്റിബയോട്ടിക്കുകളുടെ വ്യാപക ഉപയോഗം മൂലം ഇതിനെ പ്രതിരോധിക്കുന്ന ബാക്ടിരീയകളുടെ വ്യാപനത്തിന് ഇടയാക്കും.

മരുന്ന് പ്രതിരോധ ബാക്ടീരിയ ലോകത്തുടനീളം ഗൗരവമേറിയ ആരോഗ്യ പ്രശ്നമാണ്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടതില്ലെന്ന മുന്നറിയിപ്പ് ഡോക്ടര്‍മാരും നല്കുന്നു.

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button