
ബെംഗളുരു: കര്‍ണാടകം വിടാന്‍ കോണ്‍ഗ്രസിന് സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ്സ് പുറത്തേക്കുള്ള വഴിക്ക് തൊട്ടടുത്ത് നില്‍ക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത് ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവേയാണ്.
‘ ജനങ്ങളുടെ ആകാംഷയും ഇക്കാണുന്ന കാവി നിറങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരിന് കര്‍ണാടകം വിടാനുള്ള സമയം അടുത്തുവെന്ന് വ്യക്തമാക്കുന്നതാണെന്ന്’ മോദി പറഞ്ഞു. മോദിയുടെ വാക്കുകളില്‍ അധികവും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായിരുന്നു.
read also: നരേന്ദ്രമോദി കെട്ടിപ്പിടുത്തത്തിന് ഇരയാക്കുന്നത് ചില പ്രത്യേക ആള്‍ക്കാരെ- രാഹുല്‍ ഗാന്ധി
‘ ബി.ജെ.പി കര്‍ണാടകയെ വികസനത്തിന്റെ പാതയില്‍ സബ്കാ സാഥ് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പാവങ്ങള്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാകടത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനവും മികച്ച റോഡുകളും പുതിയ മെട്രോ പാതകളും ട്രെയിനുകളും ഉറപ്പാക്കുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments