കാസര്‍കോട്: പെണ്‍കുട്ടികള്‍ രാത്രി വീടുവിട്ടിറങ്ങി. പെര്‍മുദെയില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത.് ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി. വീട്ടുകാര്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്താണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയത്
പെര്‍മുദെ മുന്നൂരിലാണ് രാത്രി 10 മണിയോടെ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായത്. കുമ്പള പോലീസും നാട്ടുകാരും നേരം പുലരും വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് പെണ്‍കുട്ടികള്‍ തിരിച്ചെത്തിയത്.
Post Your Comments