ചെറുനാരങ്ങ ഫലപ്രദമായ മരുന്നാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പം തേനും കുരുമുളകുപൊടിയും ചേര്‍ത്തിളക്കി കുടിയ്ക്കാം. ദിവസം 2 തവണ വീതം കുറച്ചാഴ്ചകള്‍ അടുപ്പിച്ചു കുടിയ്ക്കുക. ഇതുപോലെ ചെറുനാരങ്ങാത്തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് ഇതില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നതും ഗുണകരമാണ്.
ഉലുവ ഹൃദയധമനികളിലെ തടസം നീക്കുന്ന മറ്റൊരു ഘടകമാണ്. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഉലുവ വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ വെറുംവയറ്റില്‍ അല്‍പം വെള്ളവും ചേര്‍ത്തു കഴിയ്ക്കാം.
read also: ഹൃദയാഘാതഭീതി ഒഴിവാക്കാനുള്ള ചില വഴികൾ
വെളുത്തുള്ളി ഹൃദയധമനികളിലെ തടസം നീക്കാന്‍ നല്ല ഒരു മരുന്നാണ് ബിപി, കൊളസ്‌ട്രോള്‍ എന്നിവ കുറച്ചാണ് ഈ ഗുണം നല്‍കുന്നത്. കിടക്കുന്നതിനു മുന്‍പ് 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലില്‍ കലക്കി തിളപ്പിച്ചു ചൂടാറ്റി കുടിയ്ക്കാം. വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
മഞ്ഞള്‍ രക്തക്കുഴലുകള്‍ ശുചിയാക്കുന്ന മറ്റൊരു സ്വാഭാവിക വഴിയാണ്. ആരോഗ്യത്തെ ബാധിയ്ക്കുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലത്. 1 ടീസ്പൂണ്‍ മഞ്ഞള്‍, അല്‍പം തേന്‍ എന്നിവ ഒരു ഗ്ലാസ് ചൂടുപാലില്‍ കലക്കി കിടക്കും മുന്‍പു കുടിയ്ക്കാം. പാചകത്തിന് ഉപയോഗിയ്ക്കാം. മഞ്ഞള്‍ സപ്ലിമെന്റുകള്‍ കഴിയ്ക്കാം.
Post Your Comments