Latest NewsNewsInternational

പെണ്‍മക്കളെ പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ പിതാവ് കോടതി മുറിയില്‍ വെച്ച് മര്‍ദ്ദിച്ചു

വാഷിംഗ്ടണ്‍: മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പ് നല്‍കി. റാന്‍ഡാള്‍ നാസര്‍ എന്നയാളാണ് തന്റെ മക്കളെ പീഡിപ്പിച്ച ലാറി നാസര്‍ എന്ന ഡോക്ടറെ കോടതി മുറിക്കുള്ളില്‍ വെച്ച് മര്‍ദ്ദിച്ചത്. യു.എസ്. ദേശീയ ജിംനാസ്റ്റിക്‌സ് ടീമിന്റെ മുന്‍ ഫിസിയോ കൂടിയാണ് ഡോ. ലാറി നാസര്‍. മിഷിഗണിലെ ഈടണ്‍ കൗണ്ടി കോടതി മുറിയിലായിരുന്നു നാടകീയരംഗങ്ങള്‍.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോടതി നടപടികള്‍ ആരംഭിച്ചയുടന്‍ മാര്‍ഗ്രേവ്‌സിന്റെ രണ്ടു പെണ്‍മക്കളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന്, പ്രതി നാസറിനോട് കുറച്ചുസമയം ഒറ്റയ്ക്കു സംസാരിക്കാന്‍ അനുവദിക്കണമെന്നു മാര്‍ഗ്രേവ്‌സ് ജഡ്ജിയോട് അഭ്യര്‍ഥിച്ചു.

‘ഈ പിശാചുമായി അടച്ചിട്ട മുറിയില്‍ അഞ്ചുമിനിട്ട് സംസാരിക്കാന്‍ എന്നെ അനുവദിക്കുമോ? അല്ലെങ്കില്‍ ഒരു മിനിറ്റെങ്കിലും’-അദ്ദേഹം ചോദിച്ചു. ആവശ്യം ജഡ്ജി നിരസിച്ചതോടെ പ്രതിക്കൂട്ടിലേക്കു പാഞ്ഞടുത്ത മാര്‍ഗ്രേവ്‌സ് പ്രതിയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഭാഗം വക്കീല്‍ തടസം നില്‍ക്കുകയും പിന്നീട് സുരക്ഷ ഉദ്യോഗസ്ഥര്‍ മാര്‍ഗ്രേവ്‌സിനെ കീഴ്‌പ്പെടുത്തി വിലങ്ങ് വെച്ചു.

ഇരകളായ മറ്റു പെണ്‍കുട്ടികളുടെ മാതാപിതാക്കളും കോടതി മുറിയിലുണ്ടായിരുന്നു. എന്നാല്‍, പെട്ടന്നുള്ള പ്രകോപനം മൂലമുള്ള പ്രതികരണമായതിനാല്‍ മാര്‍ഗ്രേവ്‌സിനെതിരേ കേസെടുക്കുന്നില്ലെന്ന് ഉച്ചകഴിഞ്ഞു കോടതി വ്യക്തമാക്കി. പ്രവൃത്തി ന്യായീകരിക്കാനാവില്ലെങ്കിലും മൂന്നു പെണ്‍മക്കളുടെ പിതാവിന്റെ വികാരം മനസിലാക്കുന്നുവെന്നു വനിതാ ജഡ്ജി ജാനിസ് കണ്ണിങ്ങാം പറഞ്ഞു.

സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മാര്‍ഗ്രേവ്‌സിനു വന്‍ജനപിന്തുണയാണു ലഭിച്ചത്. പ്രതിയെ മര്‍ദിച്ചതിനു നിയമനടപടി നേരിടേണ്ടിവന്നാല്‍ കോടതിച്ചെലവിനായി 20,000 ഡോളറാണു കുറഞ്ഞസമയത്തിനുള്ളില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ സമാഹരിച്ചത്. എന്നാല്‍, താനല്ല, തന്റെ പെണ്‍മക്കളും നാസറിന്റെ മറ്റ് ഇരകളുമാണ് യഥാര്‍ഥ ഹീറോകള്‍ എന്നായിരുന്നു മാര്‍ഗ്രേവ്‌സിന്റെ പ്രതികരണം. താന്‍ പ്രതിയെ ആക്രമിച്ചു പ്രതികാരം വീട്ടിയതിനല്ല സമൂഹം പ്രധാന്യം നല്‍കേണ്ടത്. നാസറിനേപ്പോലൊരാള്‍ക്ക് നിരവധി പെണ്‍കുട്ടികള്‍ ഇരയായി എന്നതിനാണ്-അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

ഇവരുടെ മാതാവ് ഷാരി ഭാരോദ്വഹന കായികതാരംകൂടിയാണ്. പീഡനത്തിന് ഇരയാകുമ്പോള്‍ ലോറന് 13 വയസായിരുന്നു. വിവരമറിഞ്ഞ മാതാപിതാക്കള്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ലോറന്‍ പറഞ്ഞു. കഴിഞ്ഞ കുറേമാസങ്ങള്‍ തങ്ങളെ സംബന്ധിച്ചു നരകമായിരുന്നെന്നു മാഡിസണ്‍ കണ്ണീരോടെ വിവരിച്ചു.

സഹോദരിമാര്‍ക്കു പുറമേ താനും നാസറിന്റെ ഇരയാണെന്നു ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനിയായ മാഡിസണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയതു കഴിഞ്ഞയാഴ്ചയാണ്.
ഇയാളുടെ പീഡനത്തിനിരയായ കൂടുതല്‍ കായികതാരങ്ങള്‍ തങ്ങളെപ്പോലെ അതു വെളിപ്പെടുത്തണമെന്നും അവള്‍ അഭ്യര്‍ഥിച്ചു. നാസറിനെതിരേ മൊഴി നല്‍കാന്‍ 65 സ്ത്രീകളാണു കോടതിയിലെത്തിയത്. മൂന്നു പീഡനക്കേസുകളിലായി 25 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചശേഷം വിചാരണയുടെ രണ്ടാം ദിവസമായിരുന്നു കോടതി മുറിയിലെ നാടകീയരംഗങ്ങള്‍.

shortlink

Post Your Comments


Back to top button