Latest NewsIndiaNews

പാക്കിസ്ഥാന്‍ ഒരു വെടിയുതിര്‍ത്താല്‍ തിരിച്ചടിക്ക് വെടിയുണ്ടയുടെ എണ്ണം നോക്കില്ല; രാജ് നാഥ് സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഒരു വെടിയുണ്ട ഉതിര്‍ത്താല്‍ തിരിച്ചടിക്കുവാന്‍ വെടിയുണ്ടയുടെ എണ്ണം നോക്കെണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അയല്‍രാജ്യം എന്ന പേരില്‍ ഒരിക്കലും പാക്കിസ്ഥാനെ ആക്രമിക്കണം എന്നില്ല. പക്ഷേ അതിര്‍ത്തി കടന്ന് വെടിയുണ്ട എത്തിയാല്‍ തിരിച്ചടിക്ക് വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ടെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനവും ഐക്യവും ഇന്ത്യ ആഗ്രഹിക്കുമ്പോള്‍ പാക്കിസ്ഥാന്‍ കശ്മീരില്‍ കണ്ണീര്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ് ഇന്ത്യന്‍ സൈന്യമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

shortlink

Post Your Comments


Back to top button