Latest NewsNewsIndia

അല്‍പ്പം ശരീരഭാഗം കാണിക്കുന്നതാണോ ഹോട്ട് ലുക്ക്; കനി കുസൃതി

ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുകയെന്നും അതില്‍ ആരേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അഭിനേത്രിയും മോഡലുമായ കനി കുസൃതി പറഞ്ഞു. താന്‍ ഒരിക്കലും മോഡലിങ് ഒരു പ്രഫഷന്‍ ആക്കണമെന്ന് ആലോചിച്ചിരുന്നില്ല. ചിലര്‍ ഫോട്ടോ ഷൂട്ടില്‍ ഹോട്ട് ലുക്കാണെന്ന് പറയാറുണ്ട്.

എന്താണ് ഈ ഹോട്ട് ലുക്ക് എന്ന് യഥാര്‍ത്ഥത്തില്‍ മനസിലാകുന്നില്ല. അല്‍പ്പം ശരീരഭാഗം കാണിക്കുന്നതാണോ ഹോട്ട് ലുക്ക് എന്നും കനി ചോദിക്കുന്നു. ഇതെന്റെ പ്രഫഷനാണെന്നും ഞാന്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ക്കെതിരല്ലെന്നും ഒരു ഫോട്ടോഷൂട്ട് വന്നാല്‍ അതിന്റെ ലൈറ്റിങ് മുതല്‍ ഞാന്‍ പോസ് ചെയ്തതു വരെ ശരിയായിട്ടില്ലെന്ന് അഭിപ്രായം പറയാന്‍ കാണുന്നവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അവർ പറയുന്നു.

എന്നാല്‍ അതൊരിക്കലും അവളുടെ വസ്ത്രം കുറഞ്ഞു പോയി എന്ന രീതിയിലേക്കാവരുതെന്നും കനി വ്യക്തമാക്കി. ചില സിനിമകള്‍ക്കു വേണ്ടി ഞാന്‍ ന്യൂഡ് ആയി അഭിനയിച്ചിട്ടുണ്ട്. അതെന്റെ ജോലിയാണ്, അതിനോട് നൂറുശതമാനവും ആത്മാര്‍ഥത പുലര്‍ത്തേണ്ടതുകൊണ്ടാണ് അത്തരത്തില്‍ ചെയ്യുന്നത്.

shortlink

Post Your Comments


Back to top button