Latest NewsNewsIndia

ജിഎസ്ടി കമ്മീഷണര്‍ അടക്കം ഒരു സംഘം പിടിയില്‍, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും ഒരേപോലെ കുറ്റക്കാര്‍

ന്യൂഡല്‍ഹി: കൈക്കൂലി കേസില്‍ കാണ്‍പൂര്‍ ചരക്ക്-സേവന നവുകുതി കമ്മീഷണറും ഓഫീസ് ജീവനക്കാരും പുറത്ത് നിന്നുള്ളവരുമടക്കം ഒമ്പത് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സൂപ്രണ്ടുമാര്‍, ഒരു പേഴ്‌സണല്‍ സ്റ്റാഫ്, വേറെ അഞ്ച് പേരുമാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലും കാണ്‍പൂരിലുമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായ കമ്മീഷണര്‍ വ്യവസായികളില്‍ നിന്നും മാസപ്പടി വാങ്ങാറുണ്ടെന്നും ആരോപണമുണ്ട്.

ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ ഒന്നര ലക്ഷം രൂപ കൈക്കൂലിയാണ് ഉണ്ടായിരുന്നത്. കൈക്കൂലി കൊടുത്തയാളെയും സിബിഐ കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button