ധാക്ക: ബംഗ്ലാദേശ് യുവാവായ മരമനുഷ്യനു വീണ്ടും ശസ്ത്രക്രീയ. ഇത് പേശികള്‍ നീക്കം ചെയ്ത ഭാഗത്ത് വീണ്ടും വളര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ്. ബംദേശില് റിക്ഷ ഡ്രൈവറായ അബുള്‍ ബജനന്ദര്‍ ചികിത്സക്കു വിധയനാകുന്നത് എപിഡെര്‍മോഡൈപ്ലേഷ്യ വെറസിഫോര്‍മിസ് എന്ന രോഗം ബാധിച്ചാണ്. നിരവധി ശസ്‌ക്രിയകള്‍ ഇയാളില്‍ നടത്തിക്കഴിഞ്ഞു.
read also: മനുഷ്യന്‍ ഭൂതകാലത്തില്‍ ചെയ്ത പാപത്തിന്റെ ഫലമാണ് ക്യാന്‍സറും അപകട മരണവും: അസം ആരോഗ്യ മന്ത്രി
ഇത് വളരെ അപൂര്‍വ്വമായ ജനറ്റിക് രോഗമാണ്. മരത്തിന്റെ വേരുകള്‍ പോലെ കൈകളിലും കാല്‍പാദങ്ങളിലും പേശികള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇത്. 24 ശസ്ത്രക്രിയകള്‍ 12 മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന് നടത്തിക്കഴിഞ്ഞു. എകദേശം അഞ്ചുകിലേയോളം ഇത്തരത്തില്‍ വളര്‍ന്ന പേശികള്‍ നീക്കം ചെയ്തു.
Post Your Comments