ന്യൂഡല്‍ഹി: മുസ്ളീം പെണ്‍കുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അറസ്റ്റിലായി. ഇത് കൂടാതെ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരനെ പോലീസ് തെരയുന്നുണ്ട്. ഫോട്ടോഗ്രാഫർ ആയ അങ്കിത് (23 )ആണ് കൊല്ലപ്പെട്ടത്.
ഇയാളും 20 കാരിയായ പെൺകുട്ടിയുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തിൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിർപ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുമായി അടുത്തടുത്ത വീടുകളില്‍ താമസിക്കുമ്പോഴാണ് അങ്കിത് പരിചയപ്പെടുന്നത്. ഇരുവരുടേയും പ്രണയം കണ്ടെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താമസം മാറി.
കഴിഞ്ഞ രാത്രി പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും സഹോദരനും ചേര്‍ന്നാണ് അങ്കിതിനെ ആക്രമിച്ചത്. വെട്ടേറ്റ അങ്കിത് റോഡില്‍ വീണു. ബഹളംകേട്ട് വീടിനു പുറത്തേക്കുവന്ന അങ്കിതിന്റെ അമ്മയുടെ മുന്നിലായിരുന്നു ആക്രമണം.
Post Your Comments