KeralaLatest NewsNews

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സ്വത്ത് വെളിപ്പെടുത്തണം: യച്ചൂരി

ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി. സ്വത്തു വിവരം എല്ലാ കേന്ദ്രകമ്മിറ്റി അംഗങ്ങളും വെളിപ്പെടുത്തണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ്.

read also: ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് കേസ്: സിതാറാം യച്ചൂരിക്ക് വി.മുരളീധരന്റെ തുറന്ന കത്ത്

അതേസമയം യച്ചൂരി,  ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്നു സ്ഥിരീകരിക്കുകയും ചെയ്തു. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്‍റേതായ രീതിയും നടപടിക്രമങ്ങളുമുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും അക്കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് മറുപടി നല്‍കി. അതുതന്നെയാണ് ഇപ്പോൾ പാർട്ടിക്കു പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button