Latest NewsKeralaNews

ചെലവു ചുരുക്കലും ലളിതജീവിതവും സി.പി.എം അണികൾക്കു മാത്രം ബാധകമോ-വി.മുരളീധരന്‍

തിരുവനന്തപുരം•ചെലവു ചുരുക്കലും ലളിതജീവിതവും അണികൾക്കു മാത്രമാക്കി സംവരണം ചെയ്ത ശേഷം സി.പി.എം നേതാക്കൾ സുഖലോലുപരായി ജീവിച്ച്‌ സാധാരണക്കാരെ പറ്റിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ . അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിയമസഭയുടെ നാഥനായ സ്പീക്കർ മുന്നോട്ടുവച്ച മാതൃക. ആരോഗ്യമന്ത്രിക്കു പിന്നാലെ അരലക്ഷം രൂപയുടെ കണ്ണടയാണ് പൊതുഖജനാവിലെ പണം ഉപയോഗിച്ച്‌ സ്പീക്കർ വാങ്ങിയത്. ബജറ്റിൽ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ആശങ്കപ്പെടുകയും ഫോൺ ചാർജ് പോലും കുറച്ച് ചെലവുചുരുക്കുമെന്ന് ഗീർവാണം മുഴക്കുകയും ചെയ്തതിനൊപ്പമാണ് എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് സഭാ നാഥൻ തന്നെ അര ലക്ഷത്തിന്റെ കണ്ണട വാങ്ങിയിരിക്കുന്നത്. ഇതെല്ലാം പറയുന്നത് കൈയടി നേടാനും കവല പ്രസംഗത്തിനും വേണ്ടിയാണെന്നും പ്രാവർത്തികമാക്കാനല്ലെന്നും സി.പി.എമ്മിന്റ ഓരോ നേതാക്കളും അവരുടെ മക്കളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

കോടിയേരിയുടെ മകനെ തിരായ സാമ്പത്തിക തട്ടിപ്പ് ആരോപണം സംബന്ധിച്ച്‌ ലഭിച്ച പരാതി സി.പി.എം രീതിയനുസരിച്ച് സംസ്ഥാന ഘടകത്തിന് കൈമാറിയതായി പറയുന്ന സീതാറാം യച്ചൂരി, അക്കാര്യത്തിൽ സംസ്ഥാന ഘടകം സ്വീകരിച്ച നിലപാടിൽ തപ്തനാണോയെന്ന് വ്യക്തമാക്കണം. യച്ചൂരിയുടെ നിലപാടിന് വിരുദ്ധമായ നിലപാടെടുക്കന്ന സി.പി.എം സംസ്ഥാന നേതൃത്വം, സംസ്ഥാന സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തിൽ നിന്നും ഓടിയൊളിക്കാനാണ് ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button