Latest NewsIndiaNews

നോട്ടുനിരോധനം: 2 ലക്ഷം പേര്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് നോട്ടുനിരോധന കാലത്ത് അനധികൃതമായി അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചവരെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കാന്‍ രംഗത്ത്. വകുപ്പിന്റെ നോട്ടീസ് കണക്കില്‍പ്പെടാത്ത 15 ലക്ഷമോ അതിലേറെയോ തുക നിക്ഷേപിച്ചവര്‍ക്കെതിരെയാണ്. ആദായനികുതി വകുപ്പ് രാജ്യമെമ്പാടുമായി രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് നോട്ടീസയച്ചത്.

നോട്ട് അസാധുവാക്കല്‍ 2016 നവംബറിലായിരുന്നു. ചില അക്കൗണ്ടുകളില്‍ ആ സമയം വന്‍തുകയെത്തിയിരുന്നു. അവയ്ക്ക് റിട്ടേണും ഫയല്‍ ചെയ്തിരുന്നില്ല. ഇവര്‍ക്കാണ് ഇക്കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി നോട്ടീസ് അയച്ചത്. എന്നാല്‍ ഇതു കൈപ്പറ്റിയ 1.98 ലക്ഷത്തോളം പേരില്‍ ആരും ഇതുവരെ മറുപടി അയച്ചിട്ടില്ല. ഇവര്‍ക്കെതിരെ കനത്ത ശിക്ഷാനടപടികളുണ്ടാകുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സിബിഡിടി) ചെയര്‍മാന്‍ സുശില്‍ ചന്ദ്ര പറഞ്ഞു.

 

shortlink

Post Your Comments


Back to top button